നേമത്ത് ബിജെപിക്ക് തോല്‍വി ഉറപ്പായെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: നേമത്തെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ബിജെപിക്ക് തോല്‍വി ഉറപ്പായി. താന്‍ പണം വിതരണം ചെയ്യാന്‍ എത്തിയെന്ന ആരോപണം തരംതാഴ്ന്നതാണ്. നിയമസഭയില്‍ ഇത്തവണ ബിജെപി വട്ടപൂജ്യം ആകുമെന്നും മുരളീധരന്‍ പറഞ്ഞു.

യുഡിഎഫിന് മികച്ച വിജയം ഉണ്ടാകും. ഭരണമാറ്റം ഉണ്ടാകും. ബിജെപി സുഖമായി ജയിക്കാം എന്ന് വിചാരിച്ചാണ് നേമത്ത് എത്തിയത്. എന്നാല്‍ വോട്ടെടുപ്പ് അടുത്തപ്പോള്‍ തോല്‍വി ഉറപ്പായി. അതിന്റെ നൈരാശ്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ ആക്രമിക്കാന്‍ ഇറങ്ങിയത്. പ്രവര്‍ത്തകരെയും കൂട്ടി പണ വിതരണം നടത്താന്‍ താന്‍ അത്ര ബോധമില്ലാത്തവനാണോ എന്നും അദ്ദേഹം ചോദിച്ചു.

 

Top