കെ പി അനില്‍ കുമാറിന്റെ രാജിയില്‍ പ്രതികരിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടതില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കെ പി അനില്‍ കുമാറിന്റെ രാജി വാട്ടര്‍ ടാങ്ക് നിറയുമ്പോള്‍ ജലം പുറത്ത് പോകുന്നത് പോലെ കണ്ടാല്‍ മതിയെന്ന് കെ മുരളീധരന്‍ പറഞ്ഞു. പുറത്താക്കിയതിന് ശേഷം നടത്തുന്ന ജല്പനകള്‍ക്ക് ചെവി കൊടുക്കേണ്ടതില്ലെന്നും സി പി ഐ എം ഇപ്പോള്‍ വേസ്റ്റുകളെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

അതേസമയം, ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനില്‍ കുമാര്‍ നടത്തിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അദ്ദേഹം നല്‍കിയ വിശദീകരണം തികച്ചും നിരുത്തരവാദപരമായിരുന്നുവെന്നും കെ സുധാകരന്‍ ആരോപിച്ചു. കെ.പി അനില്‍ കുമാറിനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. അതില്‍ പുനരാലോചന ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. കെ പി അനില്‍ കുമാറിന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം കിട്ടാത്തതില്‍ നിരാശബോധമുണ്ടെന്നും പ്രസിഡന്റ് ആക്കണം എന്ന് അനില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top