മഹാരാഷ്ട്രയില്‍ കണ്ടത് ജനാധിപത്യ അട്ടിമറി: കെ.മുരളീധരന്‍

തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം തുറന്നടിച്ചു.

കേന്ദ്ര ഏജന്‍സികളെ വച്ച് എങ്ങനെ ജനാധിപത്യം അട്ടിമറിക്കുന്നു എന്നതാണ് മഹാരാഷ്ട്രയില്‍ കണ്ടത്. കശ്മീര്‍ പോലെ കേരളത്തേയും കീറി മുറിച്ചേക്കാമെന്നും കെ മുരളീധരന്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപിയുമായി എന്‍സിപിസഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍കേരളത്തിലെ എല്‍ഡിഎഫ് എന്‍സിപി കൂട്ട് കെട്ടിനെ സിപിഎം ന്യായീകരിക്കുന്നത് ശരത് പവാറിന്റെ പക്ഷത്താണെന്ന് പറഞ്ഞായിരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Top