രാജ്യസഭയില്‍ മുതിര്‍ന്നവര്‍ എത്തുന്നതാണ് നല്ലത്; നിലപാട് വ്യക്തമാക്കി കെ മുരളീധരന്‍

K Muralidharan

തിരുവനന്തപുരം: രാജ്യസഭയില്‍ മുതിര്‍ന്നവര്‍ എത്തുന്നതാണ് നല്ലതെന്ന് കെ മുരളീധരന്‍. കുര്യന്‍ യോഗ്യനാണോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും സ്ഥിരമായി ഒരു സീറ്റില്‍ ജയിക്കുന്നത് കുറ്റമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ലീഡറെക്കുറിച്ച് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം ഒഴിവാക്കാമായിരുന്നതാണെന്നും സര്‍ക്കാരിനെയാണ് വിമര്‍ശിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭാ സീറ്റിലേക്ക് പി.ജെ.കുര്യന്‍ ഇനി മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവനിര രംഗത്തെത്തിയ സാഹചര്യത്തിലാണ് മുരളീധരന്‍ ഇത്തരത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

Top