പാലാരിവട്ടം മേല്‍പ്പാലം അഴിമതി, കോണ്‍ഗ്രസ് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു: മുരളീധരന്‍

K-Muraleedharan

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുക തന്നെ ചെയ്യണമെന്ന് കെ.മുരളീധരന്‍ എംപി രംഗത്ത്.

കോണ്‍ഗ്രസ് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഒരു അന്വേഷണത്തെയും കോണ്‍ഗ്രസ് ഭയക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പാലം പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പാലം നിര്‍മിച്ചതില്‍ കോടികളുടെ ഖജനാവ് കൊള്ള നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു.

Top