മാണി സാറിന്റെ ആത്മാവിനേറ്റ മുറിവാണ് പാലായിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് കെ മുരളീധരന്‍

K-Muraleedharan

കോഴിക്കോട്: കേരള കോണ്‍ഗ്രസിലെ തമ്മിലടി തന്നെയാണ് പാലായിലെ പരാജയത്തിന് കാരണമെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. രണ്ട് വിഭാഗങ്ങള്‍ക്കും പരാജയത്തിന് ഉത്തരവാദിത്വമുണ്ടെന്നും കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെന്നും മുളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസിലെ തമ്മിലടി ജനങ്ങളുടെ മനസ് മടുപ്പിച്ചു. ഇത്രയും വര്‍ഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച മാണി സാറിന്റെ ആത്മാവിനേറ്റ മുറിവാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം. ജനങ്ങള്‍ പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്നുണ്ടെന്ന് ഓര്‍ക്കണം, കേരള കോണ്‍ഗ്രസുകാര്‍ പരസ്പരം യോജിച്ച് മുന്നോട്ട് നീങ്ങണം. യുഡിഎഫ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാത്തവരെ മുന്നണിയില്‍ നിന്ന് മാറ്റുകയേ നിര്‍വാഹമുള്ളൂ, മുരളീധരന്‍ വ്യക്തമാക്കി.

തമ്മിലടി തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്നും ഇരുകൂട്ടരും ഒന്നിച്ച് മുന്നോട്ട് പോകണമെന്നും എന്നാല്‍ വിജയത്തില്‍ ഇടത് പക്ഷം മതിമറന്ന് ആഹ്ലാദിക്കേണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top