കൊല്ലപ്പെട്ടവരുടെ കൈയിലെ വാള്‍ ഉത്രാടക്കൊല വെട്ടാന്‍ കരുതിയതാണോ; കെ മുരളീധരന്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. കൊല്ലപ്പെട്ടരുടെ കൈയിലുണ്ടായിരുന്ന വാള്‍ ഉത്രാടക്കൊല വെട്ടാന്‍ കരുതിയതാണോ എന്നാണു മുരളീധരന്‍ ചോദിക്കുന്നത്.

വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. കേസ് കോടതിയുടെ മേല്‍നോട്ടത്തിലോ സിബിഐയോ അന്വേഷിക്കണം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണു കൊലയിലെത്തിച്ചതെന്നും മുരളീധരന്‍ അവകാശപ്പെട്ടു.

Top