നേമത്ത് ശിവന്‍കുട്ടി അറിയാതെ മാ-ബി ബന്ധമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ‘മാക്‌സിസ്റ്റ്-ബിജെപി’ രഹസ്യബന്ധമാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശിവന്‍കുട്ടി അറിയാതെയാണ് ‘മാ-ബി’ ബന്ധമെന്നും മുരളീധരന്‍ പറഞ്ഞു.

നേമത്തിനൊപ്പം തിരുവനന്തപുരത്തും ഈ ബന്ധമുണ്ട്. ഇവിടെ ബിജെപിക്ക് വോട്ട് മറിക്കും. പകരം വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബിജെപി സിപിഎമ്മിനെ സഹായിക്കാനുമാണ് ധാരണയെന്നും മുരളീധരന്‍ പറഞ്ഞു.

ബൂത്ത് തലം മുതല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാണ്. രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ പ്രശംസ വലിയ പ്രചോദനമാണെന്നും മുരളീധരന്‍ പ്രതികരിച്ചു.

 

Top