കെപിസിസി പട്ടിക; ചിലരെ ഒഴിവാക്കാമായിരുന്നു, അച്ചടക്കം ബാധകമായതിനാല്‍ പ്രതികരിക്കാനില്ലെന്ന് മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പുറത്തുവിട്ട പിന്നാലെ അതൃപ്തി പരസ്യമാക്കി കെ.മുരളീധരന്‍ എം.പി. പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്നും, ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ അനുയോജ്യരല്ലാത്തവരെ ഒഴിവാക്കാമായിരുന്നുവെന്നും മുരളിധരന്‍ കുറ്റപ്പെടുത്തി. പട്ടികയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഇല്ല. അച്ചടക്കം തനിക്കു കൂടി ബാധകമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കെപിസിസി പുന:സംഘടനയില്‍ പാര്‍ട്ടിക്കകത്ത് ഒരു അതൃപ്തിയും കലാപവും ഇല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരന്‍ അറിയിച്ചിരുന്നു.

Top