മാനമില്ലാത്ത ബെഹ്‌റയാണ് മുല്ലപ്പള്ളിയ്‌ക്കെതിരെ കേസ് കൊടുത്തത്; വിമര്‍ശിച്ച് കെ. മുരളീധരന്‍

K-Muraleedharan

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം നല്‍കരുതെന്ന കാര്യം ആദ്യം പറഞ്ഞതു താനാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരന്‍.

ആദ്യത്തെ പ്രളയത്തെ തുടര്‍ന്ന് സഹായമായി ലഭിച്ച തുക അടിച്ചു മാറ്റിയതു കൊണ്ടാണ് രണ്ടാം പ്രളയകാലത്തു സഹായം കുറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെയും മുരളീധരന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. മാനമില്ലാത്ത ബെഹ്‌റയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടത്തിനു കേസ് കൊടുത്തതെന്നും ഈ മഡ്ഗുണനെ പിണറായിക്ക് എവിടെ നിന്നാണ് ഡിജിപിയായി കിട്ടിയതെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം.

Top