അരിയില്‍ ഷുക്കൂറിനെ തല്ലി കൊന്നത് പോലെ സിദ്ധാര്‍ത്ഥനെയും തല്ലിക്കൊന്നതാണ്; കെ മുരളീധരന്‍

തിരുവനന്തപുരം: അരിയില്‍ ഷുക്കൂറിനെ തല്ലി കൊന്നത് പോലെ സിദ്ധാര്‍ത്ഥനെയും സി പി എം തല്ലി കൊന്നതാണെന്ന് കെ മുരളീധരന്‍ എംപി. പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി വ്യഗ്രത കാണിക്കുകയാണ്. പാര്‍ട്ടി അറിഞ്ഞു നടന്ന കൊലപാതകമാണിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ല. മറ്റു പാര്‍ട്ടിക്കാര്‍ പ്രഖ്യാപിച്ചത് കൊണ്ട് വൈകിയെന്ന് തോന്നുന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് മല്‍സരിച്ച ചരിത്രം നേരത്തെ ഉണ്ടായിട്ടുണ്ട്. സംഘടനാ ചുമതലയുള്ള സെക്രട്ടറിമാര്‍ സാധാരണ മല്‍സരിക്കാറില്ല. രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്നതില്‍ രാഹുല്‍ തന്നെ മനസ് തുറക്കണം. നാളയും മറ്റന്നാളുമായി തീരുമാനം ഉണ്ടാകുമെന്നാണ് അറിവ്.

സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട കിരീടം വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സുരേഷ് ഗോപി നല്‍കിയ കിരീടം ചെമ്പാണോ സ്വര്‍ണ്ണമാണോ എന്നതൊന്നും രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ജനവിരുദ്ധ നയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

Top