രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന് കോണ്‍ഗ്രസ് പോകരുതെന്ന് ആവര്‍ത്തിച്ച്; കെ മുരളീധരന്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് പോകരുതെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍ എംപി. 450 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചാണ് ക്ഷേത്രം പണിയുന്നത്. കോണ്‍ഗ്രസ് അവിടെ പോകുന്നത് സാധാരണ വിശ്വാസികള്‍ പോകുന്നത് പോലെയുള്ള കാര്യമല്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.ഹൈക്കമാന്‍ഡിനെ ഈ വികാരം ധരിപ്പിച്ചിട്ടുണ്ട്.ശരിയായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കുമെന്ന് വിശ്വാസമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ഈ ക്ഷേത്രം നിര്‍മിക്കുന്നതിന്റെ പശ്ചാത്തലം കൂടി പരിഗണിക്കണം. ഒരു മതവിശ്വാസത്തിന്റെ പ്രതീകം തകര്‍ത്തുകൊണ്ട് അവിടെയാണ് ഈ അമ്പലം ഉണ്ടാക്കുന്നത്. നേരേമറിച്ച് സാധാരണ രീതിയിലായിരുന്നു ക്ഷേത്രം നിര്‍മിക്കുന്നതെങ്കില്‍, അതിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിന് യാതൊരു വിരോധവുമില്ലല്ലോ എന്നും മുരളീധരന്‍ പറഞ്ഞു.

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ ഹിന്ദുത്വ പരീക്ഷണം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുവെന്നും മതേതര കാഴ്ചപ്പാടുമായി കര്‍ണാടകയിലും തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മതേതരത്വമാണ് കോണ്‍ഗ്രസിന്റെ നയമെന്നും അത് തുടരുമെന്നും മുരളീധന്‍ കൂട്ടിച്ചേര്‍ത്തു.

Top