കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും; ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു

തിരുവനന്തപുരം: കെ മുരളീധരനെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. മുരളീധരന്‍ തയ്യാറായില്ലെങ്കില്‍ മാത്രം മറ്റ് പേരുകള്‍ പരിഗണിച്ചാല്‍ മതിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

കെ.സുധാകരന്‍, വി.ഡി.സതീശന്‍ ടീമില്‍ മൂന്നാമനായി കെ. മുരളീധരന്‍ എത്തിയേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നേമത്തെ വെല്ലുവിളി ഏറ്റെടുത്ത കെ. മുരളീധരനെ കേരളത്തിലെ ഉന്നത സംഘടനാ നേതൃത്വത്തില്‍ എത്തിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം.

Top