പുതുപ്പള്ളി താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പ്രശ്‌നമില്ല കെ.മുരളീധരന്‍

കോട്ടയം: പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി.സ്ഥിരം സ്റ്റാര്‍ ആയതുകൊണ്ട് താര പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പ്രശ്‌നമില്ല.ആരോടും ഇക്കാര്യത്തില്‍ പരിഭവം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകില്ല. കെ.കരുണാകരന്‍ സ്മാരകത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ആറാം തീയതി പറയാം എന്ന് പറഞ്ഞത്. അല്ലാതെ വേറെ എന്തെങ്കിലും വെടി പൊട്ടും എന്ന് ആരും പ്രതീക്ഷിക്കേണ്ട. വടകരയില്‍ വീണ്ടും മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ ജ്യോത്സ്യന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയില്‍ ഭൂരിപക്ഷം ഉയര്‍ത്തലാണ് ലക്ഷ്യം.പ്രചാരണം നയിക്കുന്നത് ഉമ്മന്‍ ചാണ്ടി നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ്.25000ല്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടും ഇത്രയേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി എന്താണ് മാധ്യമങ്ങളെ കാണാത്തത്.ക്യാബിനറ്റ് കഴിഞ്ഞാല്‍ വാര്‍ത്താ സമ്മേളനാം നടത്താറില്ല.നരേന്ദ്രമോദിയുടെ മറ്റൊരു പതിപ്പാണ് പിണറായി.കെ റെയില്‍ പോലുള്ള ധൂര്‍ത്ത് അനുവദിക്കില്ല.

53 വര്‍ഷം ഉമ്മന്‍ചാണ്ടി എംഎല്‍എ ആയത് നൂലില്‍ കെട്ടി ഇറക്കിയിട്ടല്ല. ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത പിണറായിയെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.ഏഴര വര്‍ഷമായി നടക്കുന്നത് അഴിമതിയും സ്വജന പക്ഷപാതവുമാണ്. പ്രതിപക്ഷനേതാവിന്റെ ഏഴ് ചോദ്യങ്ങളില്‍ ഒരെണ്ണത്തിന് പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. മകള്‍ക്കെതിരെ ഉണ്ടായ ആരോപണത്തില്‍ എന്തുകൊണ്ട് ജുഡീഷണല്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ല?. പഞ്ചായത്ത് തോറും മുഖ്യമന്ത്രി പ്രസംഗിച്ചാലും ഇടത് സ്ഥാനാര്‍ത്ഥി ജയിക്കില്ല. മന്ത്രിമാരെല്ലാം പുതുപ്പള്ളി വന്നു കണ്ടു പൊയ്‌ക്കോട്ടെ. ഒരു പ്രതീക്ഷയും ഈ മണ്ഡലത്തില്‍ വേണ്ടതില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Top