അടിക്കടിയുള്ള കസ്റ്റഡി മരണങ്ങള്‍: മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സമയം കഴിഞ്ഞു; കെ.മുരളീധരന്‍

K Muralidharan

കോഴിക്കോട്: അടിക്കടിയുള്ള കസ്റ്റഡി മരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു പൊലീസിന്റെ മേലുള്ള നിയന്ത്രണം നഷ്ടമായി എന്നതിന്റെ തെളിവാണെന്ന് കെ.മുരളീധരന്‍ എംപി. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്.

നിലവിലെ ഡിജിപിയെ തല്‍സ്ഥാനത്തു നിന്നു നീക്കി സാമാന്യവിവരമുള്ള ഒരാളെ ഡിജിപിയാക്കണം. കെ.കരുണാകരന്‍ രാജിവച്ചത് കണക്കിലെടുക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കേണ്ട സമയം കഴിഞ്ഞുവെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top