പിണറായിയുടെ ചായ കുടിക്കുന്നവര്‍ കോണ്‍ഗ്രസില്‍ വേണ്ട, പങ്കടെടുക്കുന്നത് ഷൈന്‍ ചെയ്യാന്‍; കെ മുരളീധരന്‍

തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ഷൈന്‍ ചെയ്യാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തില്‍ ചിലയാളുകള്‍ പങ്കെടുക്കുന്നത്. പിണറായിയുടെ ചായ കുടിക്കുന്നവര്‍ കോണ്‍ഗ്രസില്‍ വേണ്ട എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നവകേരള സദസിന്റെ കോഴിക്കോട് നടന്ന പ്രഭാതയോഗത്തില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു. കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എന്‍ അബൂബക്കര്‍, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശേരിയിലെ യോഗത്തില്‍ പങ്കെടുത്തത്.

പിണറായി വിജയന് പൊലീസില്‍ വിശ്വാസമില്ല. മുഖ്യമന്ത്രി ഗുണ്ടകള്‍ക്കൊപ്പമാണ് നടക്കുന്നത്. കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കായി ഗുണ്ടാ പണി ചെയ്യുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ജീവന്‍ രക്ഷാപ്രവര്‍ത്തനം ഇതാണെങ്കില്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top