വട്ടിയൂര്‍ക്കാവില്‍ മത്സരം നടക്കുക എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് കെ. മുരളീധരന്‍

K-Muraleedharan

ദുബായ്: വട്ടിയൂര്‍ക്കാവില്‍ മത്സരം നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് കെ. മുരളീധരന്‍ എംപി. വികസന മുരടിപ്പ് ചര്‍ച്ചയാവുമെന്നും ഉപതെരഞ്ഞെടുപ്പില്‍ 5 ഇടത്തും യുഡിഎഫ് മികച്ച വിജയമായിരിക്കും കൈവരിക്കുകയെന്നും മുരളീധരന്‍ പറഞ്ഞു. ദുബായ് സന്ദര്‍ശനത്തിനിടെയാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.

വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സജീവമായി പ്രചരണത്തിനിറങ്ങും, മുരളീധരന്‍ വ്യക്തമാക്കി.

2011 മുതല്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്നു കെ. മുരളീധരന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ വടകരയില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത്.

Top