കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ബഹിഷ്‌കരിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് കെ മുരളീധരന്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് മുരളീധരന്‍ വിട്ടുനില്‍ക്കുകയായിരുന്നു. എല്ലാവരെയും യോജിപ്പിച്ച് കൊണ്ട് പുനസംഘടനയുണ്ടാകുമെന്ന് ആദ്യം തന്നെ പ്രസ്താവന നടത്തിയ കെ സുധാകരന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് മുരളീധരന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യസമിതി യോഗമാണ് ഇന്ന് നടന്നത്. നേരത്തെ രാഷ്ട്രീയകാര്യസമിതിക്ക് മുമ്പായി നേതാക്കളുടെ യോഗം ഉണ്ടായിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ മുരളീധരനെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതിലുള്ള അതൃപ്തിയാണ് യോഗത്തില്‍ നിന്ന് കെ മുരളീധരന്‍ വിട്ടുനില്‍ക്കാന്‍ കാരണമായി വിലയിരുത്തുന്നത്.

Top