തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രമെന്ന് കെ മുരളീധരന്‍ എംപി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ട്. വടകര സീറ്റില്‍ എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top