കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു

ന്യൂഡല്‍ഹി: കെ. മുരളീധരനെ കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാനായി ഹൈക്കമാന്‍ഡ് നിയമിച്ചു. ഇത് രണ്ടാം തവണയാണ് മുരളീധരന്‍ കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി നിയമിതനാകുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പും മുരളീധരനായിരുന്നു പ്രചാരണസമിതി ചെയര്‍മാന്‍.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. അന്നത്തെ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. പാര്‍ട്ടിയില്‍ കൃത്യമായ കൂടിയാലോചനകള്‍ നടക്കുന്നില്ല എന്നതടക്കമുള്ള വിമര്‍ശനം ഉന്നയിച്ചായിരുന്നു പദവി ഒഴിഞ്ഞത്.

Top