സഭാസമ്മേളനം ഒഴിവാക്കി ആഫ്രിക്കയില്‍ പോയി; പി വി അന്‍വര്‍ മാപ്പ് പറയണം: കെ മുരളീധരന്‍

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍ എംപി. അന്‍വറിന്റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ജനങ്ങളോട് എംഎല്‍എയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം, എല്ലാവരേയും പൂര്‍ണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിര്‍ദേശങ്ങള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

 

 

Top