മുഖ്യമന്ത്രിയുടേത് ഭരണപരാജയം മറച്ചുവെയ്ക്കാനുള്ള നാടകമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേത് ഭരണപരാജയം മറച്ചുവയ്ക്കാനുള്ള നാടകമാണെന്ന് കെ. മുരളീധരന്‍. ആരോപണങ്ങളില്‍ കെ. സുധാകരന്‍ മറുപടി പറഞ്ഞു കഴിഞ്ഞുവെന്നും ചര്‍ച്ചയാക്കി ഇത് നീട്ടിക്കൊണ്ടുപോകേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

വാരികയില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞ് ഉറപ്പിച്ച പോലെയുള്ള ചോദ്യമാണ് ഉന്നയിക്കപ്പെട്ടത്. മുഖ്യമന്ത്രി മറുപടി എഴുതി വായിക്കുകയായിരുന്നു. മറുപടി എഴുതിക്കൊണ്ടുവന്ന സ്ഥിതിക്ക് അറിഞ്ഞ് ചോദിച്ച ചോദ്യമാണ്. ഒറ്റവരി ചോദ്യത്തിന് പന്ത്രണ്ട് പേജ് ഉത്തരമെന്ന് പറഞ്ഞ പോലെ ഒരു സെക്കന്റ് ചോദ്യത്തിന് 26 മിനിട്ടാണ് മറുപടി നല്‍കിയത്.

അതില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും സമയവും സന്ദര്‍ഭവുമായി ചേര്‍ന്നതല്ല. വാര്‍ത്തയുടെ സത്യാവസ്ഥ മനസിലാക്കാതെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്നും മുരളീധരന്‍ വ്യക്തമാക്കി.

 

Top