ശിവശങ്കറിന്റെ മുന്നില്‍ പിണറായി വിജയന്‍ വെറും പൂച്ച: കെ മുരളീധരന്‍

കോഴിക്കോട്: എം ശിവശങ്കറിന്റെ മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പൂച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്ലാവരുടെയും മുന്നില്‍ പുലിയായ മുഖ്യമന്ത്രി ശിവശങ്കറിന്റെ മുന്നില്‍ വെറും പൂച്ചയാണ്.

ഇരുവരും തമ്മില്‍ ഗൂഢബന്ധമുണ്ട്. ഉദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ തെളിവുണ്ടായിട്ടും പൊലീസ് തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിതെന്നും മുരളീധരന്‍ പറഞ്ഞു. ശിവശങ്കറിനെ പുറത്താക്കിയാല്‍ പല കാര്യങ്ങളും പുറത്തുവരും. അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും. അതോടെ എല്ലാ അന്വേഷണങ്ങളും തീരുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top