സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ബിജെപിയെ ജയിപ്പിച്ചതാണെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഒരു കോര്‍പറേഷന്റെ വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ കഴിയാത്ത സിപിഐഎമ്മാണ് രാജ്യത്തു ബിജെപിയെ നേരിടാന്‍ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ത്രിപുരയില്‍ സിപിഐഎമ്മും ബിജെപിയും മല്‍സരിച്ചപ്പോള്‍ സിപിഐഎം ജയിക്കണം എന്ന ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്നും കോണ്‍ഗ്രസ് ആഗ്രഹിച്ചു.

എന്നാല്‍, കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടു ബിജെപി ജയിച്ചെന്നാണ് സിപിഐഎം പിബി അംഗം എം.എ ബേബിയുടെ കണ്ടെത്തല്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല, പിന്നെങ്ങനെ ബിജെപി ജയിക്കാനാണെന്നും മുരളീധരന്‍ ചോദിച്ചു.

Top