ഏമാന്മാരെയും രാഷ്ട്രീയക്കാരെയും സേവിക്കുന്ന പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന്

തിരുവനന്തപുരം: പൊലീസ് ഏമാന്മാരെയും രാഷ്ട്രീയക്കാരെയും സേവിക്കുന്ന എല്ലാ പൊലീസുകാരെയും തിരിച്ചുവിളിച്ച് സ്‌റ്റേഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ ആഭ്യന്തരവകുപ്പ് തയാറാകണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ.

എന്തിനും ഏതിനും പൊലീസിനെ കല്ലെറിയുന്നതിനോട് യോജിപ്പില്ലെന്നും, എന്നാല്‍, ജനങ്ങളെ സേവിക്കേണ്ടവര്‍ അവരുടെ കടമ മറക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ വരുമെന്നും അതില്‍ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം റൂറല്‍ വനിത സെല്ലിന്റെ പുതിയ മന്ദിരം ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top