യോഗത്തില്‍ പങ്കെടുക്കാതിരുന്നത് നേതൃത്വത്തിന്റെ അറിവോടെയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: അശോക് ഗെഹ്ലോട്ടിന്റെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് നേതാക്കളെ നേരത്തെ അറിയിച്ചിരുന്നതായി കെ.മുരളീധരന്‍ എംപി. യോഗത്തില്‍ തനിക്ക് പങ്കെടുക്കാനാവില്ലെന്ന് അശോക് ഗെഹ്‌ലോട്ടിനെയും ഉമ്മന്‍ ചാണ്ടിയെയും അറിയിച്ചിരുന്നു.

വടകരയില്‍ നടക്കുന്ന ഔദ്യോഗിക പരിപാടിയില്‍ തുടരാന്‍ അവര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. മണ്ഡലത്തിലെ ഔദ്യോഗിക പരിപാടി ആയതിനാലാണ് താന്‍ ഇവിടെ പങ്കെടുക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. നേമം കേരളത്തിലെ ഗുജറാത്താണോ എന്ന കാര്യം വോട്ടെണ്ണുമ്പോള്‍ കുമ്മനത്തിന് മനസിലാവുമെന്നും മുരളീധരന്‍ പറഞ്ഞു.

 

Top