കെ മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശം

കോഴിക്കോട്: കെ മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കെ മുരളീധരന്‍ എംപി ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ചടങ്ങില്‍ കെ മുരളീധരന്‍ എംപി പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് കെ മുരളീധരനും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്.

Top