കെ.മുരളീധരന്‍ കോവിഡ് പരിശോധന നടത്തി ; പരിശോധനാ ഫലം ശനിയാഴ്ച്ചയെത്തും

കോഴിക്കോട്: വടകര എംപി കെ.മുരളീധരന്‍ കോവിഡ് പരിശോധന നടത്തി. ശനിയാഴ്ച മുരളീധരന്റെ പരിശോധനാ ഫലം വരും. അതുവരെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും അദ്ദേഹമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നു മുരളീധരനോട് കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

Top