ശ്രീറാമിനൊപ്പം കാറില്‍ സഞ്ചരിച്ച വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് ഭര്‍തൃപിതാവ്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറില്‍ സഞ്ചരിച്ച വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് വഫയുടെ ഭര്‍ത്താവിന്റെ പിതാവ്. ഫിറോസും വഫയും വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്നും ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും പിതാവ് പറഞ്ഞു.

ഫിറോസിന്റെ പിതാവ് കമറൂദീനാണ് ഇക്കാര്യം പറഞ്ഞത്. അപകടമുണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി വഫ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും കേസില്‍ ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കമറൂദീന്‍ ആരോപണം ഉന്നയിച്ചു.

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിന്റെ അപകട മരണത്തിന് കാരണമായ വാഹനം വഫയുടേതാണ്. ഈ കാറിന്റെ രജിസ്ട്രേഷനും ശ്രീറാമിന്റെ ലൈസന്‍സും പൊലീസ് റദ്ദാക്കി.

Top