ശ്രീറാം വെങ്കിട്ടരാമനെ കിംസില്‍ നിന്ന് മാറ്റി. . .മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കും

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ പ്രതിയായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയില്‍ നിന്നും മാറ്റി. പൊലീസ് കിംസ് ആശുപത്രിയില്‍ എത്തിയാണ് ശ്രീറാമിനെ മാറ്റിയത്.

റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത് സൂപ്പര്‍ ഡീലക്‌സ് മുറിയിലാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മുറിയില്‍ ടിവിയും എസിയും വരെയാണ് ശ്രീറാമിനായി ഒരുക്കിയിരിക്കുന്നതെന്നും ഒപ്പം പരിചയക്കാരായ ഡോക്ടര്‍മാരുണ്ടെന്നുമായിരുന്നു വാര്‍ത്തകള്‍.

Top