മാധ്യമപ്രവര്‍ത്തകന്റെ മരണം; ജാമ്യം നേടിയ ശ്രീറാം ഇന്ന് മെഡിക്കല്‍ കോളേജ് വിടും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ മുഹമ്മദ് ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസില്‍ ജാമ്യം നേടിയ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിടും.

ശ്രീറാം വെങ്കിട്ടരാമന് അപകടത്തില്‍ കൈയ്ക്കും നട്ടെല്ലിനും പരിക്കേറ്റിരുന്നു. അപകടം സംഭവിച്ച് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിടുന്നത്.

ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദേശം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുമാണ് ശ്രീറാം ജാമ്യം നേടിയത്. ബഷീറിന്റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത്.

Top