കെ.മധുവിന്റെ മാര്‍ത്താണ്ഡവര്‍മ്മ ; വിഷ്വൽ ഇഫക്റ്റ് ഒരുക്കാൻ സാക്ഷാൽ ചക് കോമിസ്കി എത്തുന്നു

K-MADHU

കെ. മധുവിന്റെ ‘അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ദ കിങ് ഓഫ് ട്രാവൻകൂർ’ എന്ന ബൃഹത് ചിത്രത്തിന് ദൃശ്യസങ്കേത വിരുന്നൊരുക്കാൻ അവതാറിന് വിഷ്വൽ ഇഫക്റ്റ് ഒരുക്കിയ ചക് കോമിസ്കി എത്തുന്നു.

സീനിയർ സംവിധായകന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘മാർത്താണ്ഡവർമ്മ ‘യുടെ വിഷ്വൽ ഇഫക്റ്റ് ടീമിന് നേതൃത്വം നൽകുക സാക്ഷാൽ ചക് കോമിസ്കിയാകും. അവതാറിനും നിരവധി ജാക്കിച്ചാൻ ചിത്രങ്ങൾക്കും ചക് കോമിസ്കി വിഷ്വൽ ഇഫക്റ്റ്സ് നൽകിയിട്ടുണ്ട്.

ഷാരൂഖ് ഖാന്റെ ഡോൺ 2 വിൽ ചക് കോമിസ്കി ഭാഗികമായി പ്രവർത്തിച്ചിട്ടുണ്ട്. ത്രീ ഡി വിഷ്വൽ ഇഫക്റ്റ് സ്പെഷലിസ്റ്റായും വി. എഫ്. എക്സ്. സൂപ്പർ വൈസറായും ലോക പ്രശസ്തി നേടിയ ചക് കോമിസ്കിയെ ഇന്ത്യയിൽ എത്തിക്കുന്നത് പ്രശസ്‌ത 3 ഡി അനിമേറ്ററും വി.എഫ്.എക്സ് വിദഗ്ധനായ ഫോളിയോ സ്റ്റുഡിയോ സാരഥി ജീമോൻ പുല്ലേലിയാണ്. ഇവർ സംയുക്തമായാണ് മാർത്താണ്ഡ വർമ്മയിൽ ദൃശ്യ വിസ്മയങ്ങൾ ഒരുക്കുക.

അതുല്യ പ്രതിഭകൾ ഒന്നിക്കുന്ന ചിത്രത്തിൽ റാണ ദഗുപതി മാർത്താണ്ഡവർമ്മയാകുമ്പോൾ വിവിധ ഇന്ത്യൻ ഭാഷാകളിലെ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.

നാലുഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്. റോബിൻ തിരുമല തിരക്കഥ ഒരുക്കിയ ചിത്രം രണ്ട് ഭാഗങ്ങളിലായി സ്ക്രീനിലെത്തും. ”ധർമ്മരാജയാണ്”എന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര്. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും, കീരവാണി സംഗീതവും, പീറ്റർ ഹെയ്ൻ ആക്ഷനും, ശ്രീകർ പ്രസാദ് എഡിറ്റങ്ങും, ആർ.മധി ക്യാമറയും കൈകാര്യം ചെയ്യുന്നു.

Top