k-m-shajahan-mother-begins-hunger-strike

തിരുവനന്തപുരം: അറസ്റ്റിലായ കെ എം ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ നിരാഹാര സമരം തുടങ്ങി. മകനെ വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് സമരം.

ഷാജഖാനെ പൊലീസ് വിട്ടു നല്‍കുന്നത് വരെ സമരം തുടുമെന്നാണ് തങ്കമ്മ പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫീസിന് മുന്‍പില്‍ സത്യഗ്രഹ സമരത്തിനെത്തിയപ്പോള്‍ പിന്തുണയുമായെത്തിയ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കെ എം ഷാജഹാന് എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇവര്‍ സമരത്തിന് ബാഹ്യ ഇടപെടല്‍ നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവര്‍ നല്‍കിയ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തേ തള്ളിയിരുന്നു.

Top