കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

പാലാ: കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മൃതദേഹം വസതിയിൽ പൊതു ദർശനത്തിന് വച്ചശേഷം ഉച്ചയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കൽ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണ് പാലാ കത്തീഡ്രൽ പള്ളി. എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

മാണിയോടുള്ള ആദരസൂചകമായി പാലാ നഗരത്തിൽ കടകൾ ഇന്ന് അടച്ചിടും.

Top