കെ എം മാണിക്കെതിരായ നിലപാടില്‍ അയവുവരുത്തി യുഡിഎഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിക്കെതിരായ നിലപാടില്‍ അയവുവരുത്തി യുഡിഎഫ്. ഭാവി പറയാന്‍ താന്‍ പാഴൂര്‍ പടിപ്പുരയിലെ ആളല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കൂട്ടുകെട്ടുകള്‍ ആലോചിക്കേണ്ട സമയത്ത് ആലോചിക്കാമെന്നും നിലപാടില്‍ അയവ് വരുത്തി ചെന്നിത്തല വ്യക്തമാക്കി.

മാണിയുടെ യുഡിഎഫ് പ്രവേശം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മാണി ആവശ്യപ്പെട്ടാലും മുന്നണിയില്‍ ആലോചിച്ചേ തീരുമാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top