സിപിഎം തോറ്റാല്‍ സിപിഐക്ക് ഒന്നും നഷ്ടപ്പെടാനില്ല; കാനത്തെ തള്ളി മാണി

MANI

കോട്ടയം: ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ടെന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളി കെ എം മാണി. ചെങ്ങന്നൂരില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് കേരള കോണ്‍ഗ്രസിന് അറിയാം. കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ട എന്ന കാനത്തിന്റെ നിലപാട് സിപിഎമ്മിനെ തോല്‍പ്പിക്കാനാണ്. സിപിഎം തോറ്റാല്‍ സിപിഐക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും മാണി പ്രതികരിച്ചു.

ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതിന് മുന്‍പ് ചെങ്ങന്നൂരില്‍ മാണിയില്ലാതെയാണ് ജയിച്ചിട്ടുള്ളത്. യുഡിഎഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ് എന്നും കാനം പറഞ്ഞിരുന്നു.

Top