നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു,വലതുപക്ഷത്തേക്ക് പോകില്ല: മാത്യു.ടി.തോമസ്

Mathew T Thomas

തിരുവനന്തപുരം: പൂര്‍ണ സംതൃപ്തനല്ലെങ്കിലും ഭരണ കാലയളവിനുള്ളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്ന് മാത്യു.ടി.തോമസ്.

ജലവിഭവ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജി നിരുപാധികമാണെന്നും പാര്‍ട്ടി പിളരില്ലെന്നും വലതുപക്ഷത്തേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആറുകൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. സ്ഥാനമാനങ്ങളോടു ഭ്രമമില്ല. നിയുക്തമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. മാത്യു.ടി.തോമസ് വ്യക്തമാക്കി.

Top