മദ്യനയ അഴിമതി കേസ്; കെ കവിതയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഡൽഹി: ഡൽഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാട് കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റുണ്ടായാൽ ശക്തമായി പ്രതിഷേധിക്കാൻ ആണ് ബിആർഎസിന്റെ തീരുമാനം. പാർട്ടിയുടെ 7 മന്ത്രിമാർ അടക്കമുള്ള നേതാക്കൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്.

കെ കവിതയെ 10 മണിക്കൂറിൽ ഏറെയാണ്, കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തത്. വൈകീട്ട് 6 മണിക്ക് ശേഷവും തന്നെ ഇ.ഡി ഓഫീസിൽ ഇരുത്തി ചോദ്യം ചെയ്തതിനെതിരെ കവിത സമർപ്പിച്ച ഹർജി സുപ്രിം കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് ഇത്തവണ ചോദ്യം ചെയ്യൽ കഴിഞ്ഞ തവണത്തേക്കാൾ നീണ്ടത്.

കഴിഞ്ഞ വ്യാഴാഴ്ച കവിതയോട് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും, തന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത് ചൂണ്ടിക്കട്ടി കവിത ഹാജരായിരുന്നില്ല.

Top