ശരീരത്തിന്റെയും മനസിന്റെയും പൂര്‍ണമായ ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് അറുപതാം ജന്മദിനമാഘോഷിക്കുന്ന മോഹന്‍ലാലിന് നിരവധിപേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ ആശംസയുമായി എത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മോഹന്‍ലാലിന് പൂര്‍ണമായ ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് മന്ത്രി ആശംസിച്ചു. അതേസമയം, ജന്മദിനത്തോടനുബന്ധിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അവയവദാന സമ്മതപത്രവും മന്ത്രിക്ക് നല്‍കി. ഇവ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ശരീരത്തിന്റെയും മനസിന്റെയും പൂര്‍ണമായ ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ. ആരോഗ്യവകുപ്പ് മന്ത്രിയെന്ന നിലയില്‍ ശരീരത്തിന്റെയും മനസിന്റെയും പൂര്‍ണമായ ആരോഗ്യമാണ് എനിക്ക് ആശംസിക്കാനുള്ളത്. അതുണ്ടാകുന്ന മനുഷ്യന്‍ തന്റെ കര്‍മരംഗത്ത് ഒട്ടേറെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മലയാളത്തിന്റെ അഭിമാനമായി ലോകം അറിയപ്പെടുന്ന കലാകാരനാണ് അദ്ദേഹം. സാമൂഹിക പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന് എല്ലാ തരത്തിലുമുള്ള ആരോഗ്യവും സന്തോഷവും ആശംസിക്കുകയാണ്.- മന്ത്രി പറഞ്ഞു.

മൃതസഞ്ജീവനിയുടെ അംബാസിഡര്‍ ആയ മോഹന്‍ലാല്‍ അവയവദാനവുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Top