സ്വാശ്രയ ഫീസ് ഘടനയിലെ ഹൈക്കോടതി ഉത്തരവ് പ്രവേശനത്തെ ബാധിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സ്വാശ്രയ ഫീസ് ഘടനയിലെ ഹൈക്കോടതി ഉത്തരവ് പ്രവേശനത്തെ ബാധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഭീമമായ വര്‍ധനവ് അംഗീകരിക്കില്ലെന്നും കാലാനുസൃതമായ വര്‍ധനവിന് എതിര്‍പ്പില്ലെന്നും കെ കെ ശൈലജ അറിയിച്ചു.

രണ്ടു മാസത്തിനകം പുതിയ ഫീസ് ഘടന കൊണ്ടു വരണമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയാണ് ഇന്ന് കോടതി അംഗീകരിച്ചത്.

ഇതോടെ സ്വാശ്രയ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ഫീസ് ഉയര്‍ന്നേക്കും. മുന്‍ ഫീസ് ഘടന പുതുക്കി നിശ്ചയിക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫീസ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Top