k k shailaja – election – ldf

കണ്ണൂര്‍: നിയമസഭാ തെരെഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൂത്തുപറമ്പ്. കൂത്തുപറമ്പ് തിരിച്ച് പിടിക്കുക എന്നത് ഇടതിന് അഭിമാന പ്രശ്നമാണ്.

രക്തസാക്ഷികളുടെ ചുവന്ന മണ്ണില്‍ 70മുതലുള്ള വിജയം ഇടതിന് മാത്രം സ്വന്തമായിരുന്നു. പിണറായി വിജയനും പി ജയരാജനും കെകെ ശൈലജയുമെല്ലാം ജയിച്ചു വന്ന നാട്. ഘടക കക്ഷിയായ ഐഎന്‍എല്ലിന് കഴിഞ്ഞ തവണ സീറ്റ് കൈമാറിയപ്പോള്‍ ഇടത് തോല്‍വിയറിഞ്ഞു.

ഇത്തവണ ഐഎന്‍എല്ലില്‍ നിന്നും സിപിഐഎം ഏറ്റെടുത്ത കൂത്തുപറമ്പ് മണ്ഡലത്തില്‍ കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. ശൈലജക്കാണ് മണ്ഡലത്തില്‍ വിജയ സാധ്യത ഏറെയെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.

അതേസമയം, ശൈലജ മത്സരിക്കാനിരുന്ന പേരാവൂരില്‍ ബിനോയ്കുര്യന്റേയും കെ ശ്രീധരന്റേയും പേരുകളാണ് പരിഗണനയില്‍ ഉള്ളത്.

Top