K K Rema

kk-rema

കോഴിക്കോട്: വി. എസിന്റെ നിലപാടുകളെ പിന്തുടര്‍ന്നതു കൊണ്ടാണ് ആര്‍.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്ന് കെ.കെ. രമ. സി.പി.എമ്മിനെതിരെ ബദല്‍ സംഘടന രൂപീകരിച്ചതാണ് ടി.പി കൊല്ലപ്പെടാന്‍ കാരണം എന്നും രമ വ്യക്തമാക്കി.

എന്നാല്‍ വി.എസ് തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയെന്നും ഔദ്യോഗിക പക്ഷത്തിന് അദ്ദേഹം കീഴ്‌പ്പെട്ടെന്നും രമ കുറ്റപ്പെടുത്തി. വി.എസ് ആവശ്യപ്പെട്ട കാര്യങ്ങളിലൊന്നും സി.പി.എം മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Top