സിവിക് ചന്ദ്രൻ കേസ്: കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെ.കെ രമ

തിരുവനന്തപുരം: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകി സ്ത്രീവിരുദ്ധ പരാമർശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെ.കെ രമ എം.എൽ.എ. മുൻകൂർ ജാമ്യം കൊടുക്കുമ്പോൾ തന്നെ വിധികൽപ്പിക്കാൻ കോടതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും രമ ചോദിച്ചു. റവല്യുഷനറി മഹിള ഫെഡറേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ഓർക്കാട്ടേരിയിൽ വിധി പകർപ്പ് കത്തിച്ചു.

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി ജഡ്‍ജിയുടെ വിവാദ പരാമർശത്തിൽ വ്യാപക പ്രതിഷേധം. നിയമ വിദഗ്‍ധരും എഴുത്തുകാരും വനിതാ പ്രവർത്തകരും കോടതി ഉത്തരവിനെതിരെ രംഗത്തെത്തി.

Top