മോഫിയയുടെ മരണം; ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയം, കോണ്‍ഗ്രസ് സമരത്തിന് പിന്തുണയുമായി രമ

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന് പിന്തുണയറിയിച്ച് കെ.കെ രമ എംഎല്‍എ. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമെന്ന് തെളിഞ്ഞെന്നും, പൊലീസ് മാന്യമായി പെരുമാറിയിരുന്നെങ്കില്‍ മോഫിയ ജീവനോടെ ഉണ്ടാകുമായിരുന്നു. സി ഐ സി.എല്‍ സുധീറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സിഐയെ സസ്പെന്‍ഡ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യണമെന്നും കെ കെ രമ എം എല്‍ എ പ്രതികരിച്ചു.

അതേസമയം, ആലുവ സി.ഐ സുധീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. ആലുവ എസ് പി ഓഫിസിലേക്കുള്ള കോണ്‍ഗ്രസില്‍ മാര്‍ച്ചില്‍ സംഘര്‍ഷവുമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു.

 

Top