എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.

എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സഹായി അശോകനും വേണ്ടി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന്‍ നേതാക്കള്‍ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിക്കുന്നുവെന്നാണ് കത്തില്‍ എഴുതിയിരുന്നത്.

കെ.കെ മഹേശന്‍ ഭാര്യക്കെഴുതിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. മുന്നോട്ട് പോകാനാത്ത വിധം കേസില്‍ കുടുക്കിയെന്നും മാനസിക പീഡനം താങ്ങാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുന്നുവെന്നും മഹേശന്‍ കത്തില്‍ പറയുന്നു.

മഹേശന്റെ ഭാര്യ ഉഷാദേവിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.എന്‍.ഡി.പി യൂണിയന്‍ നേതൃത്വത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മൊഴികളാണ് മഹേശന്റെ കുടുംബാംഗങ്ങള്‍ പൊലീസിന് നല്‍കിയത്. എ.ഡി.ജി.പി ടോമിന്‍.ജെ തച്ചങ്കരി കേസ് അട്ടിമറിക്കാന്‍ കൂട്ട് നില്‍ക്കുന്നുവെന്നും പുതിയ അന്വേഷണ സംഘത്തെ കേസ് ഏല്‍പ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

Top