എണ്‍പതിന്റെ നിറവില്‍ ഗാനഗന്ധര്‍വ്വന്‍; ആശംസകള്‍ നേര്‍ന്ന് സംഗീതലോകം

ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍. ഏഴ് പതിറ്റാണ്ടിലേറെയായി മലയാളികള്‍ ഈ ശബ്ദം ആസ്വദിക്കാന്‍ തുടങ്ങിയിട്ട്. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീതം തലമുറകള്‍ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

പിറന്നാള്‍ ദിനത്തില്‍, കുടുംബ സമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് യേശുദാസ് ചിലവഴിക്കുന്നത്. ക്ഷേത്രത്തില്‍ യേശുദാസ് ഗാനാര്‍ച്ചന നടത്തും.

1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്തവനായി യേശുദാസ് ജനിച്ചു. ആദ്യ ഗുരു അച്ഛന്‍ തന്നെയായിരുന്നു.

പിന്നീട് എം ബി ശ്രീനിവാസിന്റെ സംഗീതത്തില്‍ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്റെ വരികള്‍ പാടിയാണ് സിനിമാലോകത്തോക്കുള്ള അരങ്ങേറ്റം കുറിച്ചത്. പല ഭാഷകളില്‍ മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ സര്‍ഗ്ഗസംഗീതം പടര്‍ന്നുപന്തലിച്ച് മലയാളത്തിന്റെ ഗാനവസന്തമായിമാറുകയായിരുന്നു.

Top