K.E.Jnanavel Raja

റിലീസിന് മുന്‍പു തന്നെ ഇന്റര്‍നെറ്റില്‍ വ്യാജപ്പതിപ്പുകള്‍ പ്രചരിക്കുന്നതും സൂപ്പര്‍ ഹിറ്റായി ഓടുന്ന ചിത്രങ്ങളുടെ സെന്‍സര്‍ കോപ്പികള്‍ ചോര്‍ന്നു പോവുന്നതും സിനിമാരംഗം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്.വ്യാജ പതിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാനായി നിരവധി വെബ്‌സൈറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്

സിങ്കം 3 പുറത്തിറങ്ങുന്ന ഫെബ്രുവരി ഒന്‍പതിന് കൃത്യം 11 മണിക്ക് തന്നെ ചിത്രം ഫെയ്‌സ്ബുക്കില്‍ ലൈവായി പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് തമിള്‍ റോക്കേഴ്സ് വെല്ലുവിളിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.ചിത്രത്തിന്റെ നിര്‍മാതാവ് കെ.ഇ ജ്ഞാനവേല്‍ രാജയ്ക്ക് വന്ന് ഫോണ്‍കോളിലായിരുന്നു ഭീഷണി. പൈറസിയെ കൂടുതല്‍ ഗൗരവമായി സമീപിക്കണമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് ഈ പ്രശ്‌നത്തെ കൂടുതല്‍ ശക്തമായി നേരിടാന്‍ തന്നെയാണ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ഞാന്‍ ഇവിടെ പ്രഖ്യാപിക്കുന്നു, ആറ് മാസത്തിനുള്ളില്‍ തമിള്‍ റോക്കേഴ്‌സിനെ അഴിക്കുള്ളിലാക്കും. നിങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ ഞാന്‍ ആ രംഗം ഫെയ്‌സ്ബുക്ക് ലൈവായി നല്‍കും. ഇതെന്റെ വെല്ലുവിളിയാണ് ജ്ഞാനവേല്‍ കൂട്ടിച്ചേര്‍ന്നു.

Top