5 വര്‍ഷം കൊണ്ട് 20 പേര്‍ക്ക് ജോലി; കെ ഡിസ്‌ക് പോര്‍ട്ടല്‍ വിശദീകരിച്ച് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം:അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ പദ്ധതിയുമായി കേരള നോളജ് മിഷന്‍ കെ-ഡിസ്‌ക് തൊഴിലവസര പോര്‍ട്ടല്‍. തൊഴിലന്വേഷകരും തൊഴില്‍ ദാതാക്കളും ഒത്തു ചേര്‍ന്നുള്ള പദ്ധതിയിലൂടെ യോഗ്യത ഉണ്ടായിട്ടും തൊഴില്‍ ലഭിക്കാതെ വീടുകളില്‍ ഇരിക്കുന്നവര്‍ക്കും തൊഴില്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തൊഴില്‍ നൈപുണ്യമുള്ളവര്‍ക്ക് ജോലി നല്‍കുകയാണ് പോര്‍ട്ടലിന്റെ പ്രധാന ലക്ഷ്യം. അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള പശ്ചാത്തല സൗകര്യമൊരുക്കും. ജോലിയില്‍ വിജയിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കും. ഇവരെ ആഗോള തലത്തില്‍ പരിചയപ്പെടുത്തുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

Top