‘പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരും’; പരാജയം സമ്മതിച്ച് കെ ചന്ദ്രശേഖര റാവു

തെലങ്കാന: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് കെ ചന്ദ്രശേഖര റാവു. തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കെസിആര്‍. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരുമെന്നും വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നുവെന്നും കെ ചന്ദ്രശേഖര റാവു അറിയിച്ചു. പ്രതീക്ഷിച്ച നിലയില്‍ ഉയരാന്‍ കഴിഞ്ഞില്ലെന്ന് കെ ടി രാമ റാവു പറഞ്ഞു.

മൂന്നാം മൂഴം പ്രതീക്ഷിച്ച് എത്തിയ ബിആര്‍എസിന് കാലിടറുകയായിരുന്നു. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലേക്ക് ബിആര്‍എസ് ഒതുങ്ങി. ഭരണവിരുദ്ധവികാരമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിന് അനുകൂലമായത്. സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായി ബി ആര്‍ എസ് അല്ലാതെ മറ്റൊരു പാര്‍ട്ടി തെലങ്കാന ഭരിക്കാന്‍ കളമൊരുങ്ങുന്നത്. എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിന് തെലങ്കാന കൈകൊടുക്കുമെന്ന് പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍.മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗജ്വെല്‍, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളിലാണ് മത്സരിച്ചത്. എന്നാല്‍ കെസിആറിന്റെ വ്യക്തിപ്രഭാവവും ബിആര്‍എസിന് അനുകൂലമായില്ല.

Top