പദവിയിൽ നിന്ന് നീക്കുമെന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് കെ.സി.വേണുഗോപാൽ

ദില്ലി: പദവിയിൽ നിന്ന് നീക്കുമെന്ന വ്യാജ പ്രചാരണങ്ങളിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. പദവികൾ അലങ്കാരമായി കൊണ്ടു നടക്കുന്ന ആളല്ല താൻ. താൻ എന്താണെന്ന് ഗാന്ധി കുടുംബത്തിന് അറിയാം. പദവിയെ കുറിച്ച് ആശങ്കകൾ ഇല്ല. തന്നെ പദവിയിൽ നിന്ന് നീക്കുമെന്ന പ്രചാരണം ആർക്കെങ്കിലും മനഃസന്തോഷം നൽകുന്നു എങ്കിൽ നൽകട്ടെ എന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

പാർട്ടി സംഘടന ജനറൽ സെക്രട്ടറി ആയതിനാൽ ആർക്കും വേണ്ടി നാമനിർദേശ പത്രികയിൽ ഒപ്പിട്ടില്ലെന്നും കെ.സി. പറഞ്ഞു. മല്ലികാർജുൻ ഖാർഗെ വലിയ നേതാവാണ്. ഒരു സുപ്രഭാതത്തിൽ വന്നതല്ല. എന്നാൽ ഖാർഗെ, ഹൈക്കമാൻഡ് നോമിനിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാർഗെയ്ക്ക് എതിരായ പ്രചാരണം ദളിത് വിഭാഗത്തിൽ നിന്നുള്ളയാളായതിനാലാണ്. എതിർത്തിരുന്നവരും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നവരും ഖാർഗെക്കായി ഒപ്പിട്ടു എന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Top